-->

Sunday, 3 May 2026

രാജാ രവി വർമ്മയുടെ അമൂല്യചിത്രം കാണാൻ അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി ദേവലോകത്ത് എത്തി




വായിച്ചറിഞ്ഞ രാജാ രവി വർമ്മയുടെ അമൂല്യചിത്രം  കാണാൻ അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി ദേവലോകത്തെ മലങ്കരസഭാ ആസ്ഥാനത്ത് എത്തി

രാജാ രവി വർമ്മയുടെ മാന്ത്രിക വിരലുകൾ തീർത്ത അമൂല്യചിത്രം കാണാൻ തിരുവിതാംകൂർ രാജകുടുംബാ​ഗം അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി.

രാജാ രവിവർമ്മയെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നാണ് അദ്ദേഹം വരച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രം കോട്ടയം പഴയസെമിനാരിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന വിവരം തമ്പുരാട്ടി അറിയുന്നത്.

പുതുപ്പള്ളി പള്ളിയിലെ ചടങ്ങിൽ ക്ഷണിക്കാനെത്തിയവരോടും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. ചിത്രം ഇപ്പോൾ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണെന്ന് അറിഞ്ഞതോടെ സഭാ ആസ്ഥാനത്തേക്ക് ​ഗൗരി ലക്ഷ്മി ബായി എത്തുകയായിരുന്നു.

തിരുവിതാംകൂർ രാജവംശവും കിളിമാനൂർ കോവിലകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രവിവർമ്മ ചിത്രങ്ങളുടെ മൂല്യത്തെപ്പറ്റിയും തമ്പുരാട്ടി വിശദീകരിച്ചു.

1889 -ലെ റോയൽക്കോടതി വിധി സം​ഗ്രഹം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അഞ്ചാമന് വിവരിച്ച് നൽകുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ചിത്രത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കോട്ടയം പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ് വിവരിച്ചു. ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഷാജി ഏബ്ര​​ഹാം, ജയ്സൺ ടി. വർ​ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

Saturday, 2 May 2026

പുതുപ്പളളി പള്ളി പെരുന്നാൾ : സാംസ്കാരിക സമ്മേളനം നാളെ (3/05/2026)




 പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി വലിയ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം നാളെ

രാവിലെ 8.30 ന് കോട്ടയം ഭദ്രാസനാധിപൻ ഡോ യുഹാനോൻ മാർ ദിയസ്കോറോസിൻ്റെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിമേൽ കുർബ്ബാന. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉത്ഘാടനം ചെയ്യും. 

വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ഓർഡർ ഓഫ് സെൻ്റ് ജോർജ് അവാർഡ് ഡോ. ഗീവർഗീസ് യോഹന്നാന് സമ്മാനിക്കും.ഡോയുഹാനോൻ മാർ ദിയസ്കോറസ് അനുഗ്രഹ പ്രഭാഷണം നടത്തും.

ഐഐഇഎംഎസ് ചെയർമാൻ ഡോ. ജോർജ് പി ഏബ്രഹാം പട്ടശ്ശേരിൽ, അറ്റ്മോ സ്ഫറിക് സയൻസ് ആൻഡ് ടെക്നോളജി സയൻ്റിസ്റ്റ് ഡോ. ജോൺ പി ജോർജ്, ഫ്രാൻസിസ് ജോർജ് എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ചാണ്ടി ഉമ്മൻ എംഎൽഎ , വൈദീക ട്രസ്റ്റി റവ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വികാരി ഫാ. ആൻഡ്രൂസ് റ്റി ജോൺ എന്നിവർ പങ്കെടുക്കും

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

Tuesday, 28 April 2026

പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി യിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ഇന്നു കൊടിയേറും



ഉച്ചയ്ക്കു 2ന് എറികാട്, പുതുപ്പള്ളി കരകളിൽ നിന്നു കൊടിമര ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5നു സക്കറിയ മാർ സേവേറിയോസ് കൊടിയേറ്റും. വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം വികാരി ഫാ.ആൻഡ്രൂസ് ടി.ജോൺ നിർവഹിക്കും.

ദിവസവും രാവിലെ കുർബാനയും മധ്യസ്ഥപ്രാർഥനയും 5.30 നു സന്ധ്യാനമസ്കാരവും നടക്കും. മേയ് ഒന്നു മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷനും നട ക്കും. 

നാളെ രാവിലെ 10നു വയോജനസംഗമം. മേയ് 2നു രാവിലെ 9നു വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ. 3നു രാവിലെ 11.30നു സാംസ്കാരിക സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. ഓർഡർ ഓഫ് സെന്റ് ജോർജ് അവാർഡ് എംജിഎം ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഗീവർഗീസ് യോഹന്നാനു സമ്മാനിക്കും.

4നു രാവിലെ 10ന് എംജിഒസിഎസ്എമ്മിന്റെ നേതൃത്വത്തിൽ അഖില കേരള സംഗീത മത്സരം, കോട്ടയം ഭദ്രാസനം മർത്തമറിയം സമാജം സമ്മേളനം, പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മത്സരം എന്നിവ നടക്കും.

മേയ് 5,6,7 തീയതികളാണു പ്രധാന പെരുന്നാൾ. 5നു വിവിധ കുരിശടികളിൽനിന്നുള്ള പുതുപ്പള്ളി തീർഥാടനം. 6നു 11നു പൊന്നിൻകുരിശ് മദ്‌ബഹയിൽ സ്ഥാപിക്കും. ഉച്ചയ്ക്കു 2നു വിറകിടീൽ ഘോഷയാത്ര. 
രാത്രി 7നു ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷണം: യാക്കോബ് റമ്പാൻ. തുടർന്നു പ്രദക്ഷിണം.

വലിയ പെരുന്നാൾ ദിനമായ 7നു പുലർച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങ്. രാവിലെ 8നു ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ചസദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും നടക്കും. ഉച്ചയ്ക്ക് 2നു പ്രദക്ഷിണം. വൈകിട്ട് 4നു നേർച്ചവിളമ്പ്. മേയ് 23നു പെരുന്നാൾ സമാപിക്കും.

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

Monday, 27 April 2026

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി വലിയപള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു



കോട്ടയം പുതുപ്പള്ളി വലിയ പള്ളി പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് വെടികെട്ടുപ്പുര അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം ആഗോള തീർത്ഥാടന കേന്ദ്രം ഏറ്റെടുത്തു. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മെയ് 23 വരെയാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടക്കുന്നത്. മെയ് 5,6,7 തീയതികളിലാണ് പ്രധാന പെരുന്നാള്‍. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന സഭാ അധ്യക്ഷന്റെ ആഹ്വാനം പള്ളി ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 

ദുരന്ത പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ചന്ദനപള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍ നടക്കുന്നത്.



© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

Tuesday, 31 March 2026

പുതുപ്പള്ളി പാറേട്ട് ആശുപത്രിയുടെ നിയന്ത്രണം പരുമല ആശുപത്രി മാനേജ് മെൻ്റ് ഏറ്റെടുക്കുന്നു



കോട്ടയത്ത് പുതുപളളിയിൽ പ്രവർത്തിക്കുന്ന പാറേട്ട് മാർ ഈവാനിയോസ് ആശുപത്രിയുടെ ഭരണ നിയന്ത്രണവും, പ്രവർത്തന ചുമതലയും പരുമല സെൻ്റ്. ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാൽറ്റി ആശുപത്രി ഏറ്റെടുക്കുന്നു. ഏപ്രിൽ 1 ന് ഉച്ചകഴിഞ്ഞ് 3 ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ദിയസ്കോറസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ ആശിർവാദം നിർവ്വഹിക്കും. ഇതോടെ പരുമല ആശുപത്രിയിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശോധനകളും മറ്റ് സൗകര്യങ്ങളും ഇവിടെയും ലഭ്യമാകും


മലങ്കര  ഓർത്തഡോക്സ് സഭ പാറാട്ട് മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ നാമധേയത്തിൽ 1982 ക്ലിനിക് ആയി ആരംഭിക്കുകയും ഇപ്പോൾ 50 ബെഡ് ഉള്ള ആശുപത്രിയായി ഉയർത്തപ്പെട്ട പാറാട്ട് ആശുപത്രി 2026 ഏപ്രിൽ ഒന്നാം തീയതി മുതൽ പരുമല ആശുപത്രി പ്രവർത്തന ചുമതലയും  ഭരണ ചുമതല ഏറ്റെടുക്കുന്നു .പരുമല ആശുപത്രിയുടെ സി ഇ ഒ റവറന്റ് ഫാദർ എം സി പൗലോസ് അച്ഛന്  ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസോല്യോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാബാ  തിരുമേനി ഔദ്യോഗികമായി താക്കോൽ കൈമാറും. 

സഭയുടെ മെത്രാപ്പോലീത്തമാരും , പാറാട്ട് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ ,സഭ സ്ഥാനികളും , വൈദികരും ,പള്ളി സ്ഥാനികളും, വിവിധ രാഷ്ട്രീയ നേതാക്കന്മാരും, പുതുപ്പള്ളി ,മീനടം ,പനച്ചിക്കാട് , വാകത്താനം  പഞ്ചായത്തിൽ നിന്നുള്ള രാഷ്ട്രീയപ്രതിനിധികളും ,വാർഡ് പ്രതികളും , ഡോക്ടേഴ്സ് ,സ്റ്റാഫ് അംഗങ്ങൾ ,മുൻ സ്റ്റാഫ് അംഗങ്ങളും എല്ലാം സമ്മേളനത്തിൽ പങ്കെടുക്കും.

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

Monday, 9 March 2026

പുതുപ്പള്ളി പെരുന്നാൾ ; ഒരുക്കങ്ങൾക്ക് തുടക്കം



പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ മേയ് 5,6,7 തീയതികളിൽ നടക്കും. ഏപ്രിൽ 28നു പെരുന്നാൾ കൊടിയേറ്റ്. മേയ് 1 മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷൻ. മേയ് 3നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാന് നൽകും. മേയ് 5നു മൂന്നിന്മേൽ കുർബാന, പുതുപ്പള്ളി തീർഥാടനം, തീർഥാടകർക്കു സ്വീകരണം, വൈകിട്ട് പള്ളിയുടെ 6 കരകളിൽ സ്ഥാപിച്ചിരിക്കുന്ന കുരിശടികളിൽനിന്നു പള്ളിയിലേക്ക് പ്രദക്ഷിണം, പള്ളിയങ്കണത്തിൽ തീർഥാടക സംഗമം. തുടർന്ന് ആകാശവിസ്മയം. 

മേയ് 6നു മെത്രാപ്പൊലീത്തമാരുടെ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, രാവിലെ 11നു പൊന്നിൻ കുരിശ് ത്രോണോസിൽ പ്രതിഷ്ഠിക്കും. 5നു വെച്ചൂട്ട് സദ്യ ഒരുക്കുന്നതിനുള്ള വിറകിടീൽച്ചടങ്ങ്, പന്തിരുനാഴി പുറത്തെടുക്കൽ, സന്ധ്യാനമസ്കാരത്തിനു ശേഷം പുതുപ്പള്ളി കവലചുറ്റി പ്രദക്ഷിണം. പ്രധാന പെരുനാൾ ദിവസമായ മേയ് 7നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. തുടർന്ന് വെച്ചൂട്ട് നേർച്ചസദ്യ, കുട്ടികൾക്കുള്ള ആദ്യ ചോറൂണ്, 2നു നടക്കുന്ന സമാപന പ്രദക്ഷിണത്തിനു ശേഷം അപ്പവും കോഴിയിറച്ചിയും നേർച്ച. ഏപ്രിൽ 28 മുതൽ മേയ് 10 വരെ പള്ളിയും പരിസരവും ഫെസ്റ്റിവൽ ഏരിയ ആയിരിക്കും.

മേയ് 5,6,7 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്നാട്ടിൽനിന്നും പള്ളിയിലേക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ നടത്തും. പെരുന്നാൾ ഒരുക്കങ്ങൾക്കായി 1001 പേരുടെ കമ്മിറ്റി രൂപീകരിച്ചു. വികാരി ഫാ. ആൻഡ്രൂസ് ടി.ജോൺ തയ്യിടയിൽ അധ്യക്ഷത വഹിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ആൻഡ്രൂസ് ടി.ജോൺ തയ്യിടയിൽ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഏലിയാസ് വടക്കേൽ, ഫാ. കുര്യാക്കോസ് ബേബി കുളത്തിൽ, ഫാ. വർഗീസ് മാത്യു വലിയപുഞ്ചാൽ, ട്രസ്റ്റിമാരായ ജയിംസുകുട്ടി പി.ചാക്കോ പാലാക്കുന്നേൽ, ജോർജ് തോമസ് പുതുപ്പനത്ത്, സെക്രട്ടറി അനീഷ് പി.തോമസ് പാപ്പാല എന്നിവർ നേതൃത്വം നൽകും.



© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

Monday, 5 January 2026

പുതുപ്പള്ളി പള്ളിയിലെ സൺഡേ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം അഭി.ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നിർവഹിച്ചു




പുതുപ്പള്ളി പള്ളിയിലെ സൺഡേ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം
അഭി.ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നിർവഹിച്ചു.



അഭിവന്ദ്യ തിരുമനസ്സുകൊണ്ട് പള്ളി  സൺഡേ സ്കൂളുകളുടെ പ്രവേശനോത്സവം  ജോഷ്വാ വർഗീസ് ജിതിന് കത്തിച്ച തിരി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
 പള്ളിയുടെ ബഹു. വികാരി, ബഹു.സഹ വികാരിമാർ, നാല്  സ്കൂളുകളുടെ ഹെഡ്മാസ്റ്റർമാർ എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

Wednesday, 30 April 2025

പുതുപ്പള്ളി വലിയപള്ളി പെരുന്നാൾ മെയ് 23 വരെ . പ്രധാന പെരുന്നാൾ 5, 6, 7 തീയ്യതികളിൽ


പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വി.ഗീവറുഗീസ് സഹദായുടെ രക്തസാക്ഷിദിനമായ ഏപ്രിൽ 23 മുതൽ മെയ് 23 വരെ സഹദാ സാന്നിദ്ധ്യാനുസ്‌മരണ ദിനങ്ങളായി ആചരിക്കും. 

ഏപ്രിൽ 28-ന് പെരുന്നാൾ കൊടിയേറി. വികാരി റവ.ഫാ.ഡോ. വർഗീസ് വർഗീസ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

രണ്ട് കൊടിമരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ സവിശേഷതയാണ്. . 

പെരുന്നാളിനോട് അനുബന്ധിച്ചുള്ള പുതുപ്പള്ളി കൺവൻഷൻ മെയ് 1,2,3 തീയതികളിൽ നടക്കും. വൈകുന്നേരം സന്ധ്യ നമസ്‌കാരത്തിനുശേഷം കൺവൻഷൻ ആരംഭിക്കും. 

റവ.മത്തായി ഇടയനാൽ കോർ എപ്പീസ്കോപ്പ, റവ.ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, ഫാ.ജോജി കെ.ജോയി അടൂർ എന്നിവർ വചന സന്ദേശം നൽകും. 

മെയ് 1 ന് 9 മണിക്ക് വെച്ചൂട്ടു നേർച്ച സദ്യയ്ക്ക്  ആവശ്യമായ അച്ചാറിന് മാങ്ങാ അരിയൽ ചടങ്ങ് നിർവ്വഹിക്കും.

മെയ് 4 ന് കോട്ടയം ഭദ്രാസനാധിപൻ  ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മുഖ്യ കാർമ്മീകത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാന . 11 മണിക്ക് പെരുന്നാളിനോടു അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം. ഡോ. യുഹാനോൻ മാർ ദിയസ്കോറസ് അദ്ധ്യക്ഷത വഹിക്കും.മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്‌ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ്യ സന്ദേശം നൽകും. പെരുന്നാളിനോട് അനുബന്ധിച്ച് പുതുപ്പള്ളി പള്ളി നൽകിവരുന്ന 'ഓർഡർ ഓഫ് സെന്റ് ജോർജ് അവാർഡ്' മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത  കുറിയാക്കോസ് മാർ ക്ലിമീസ് തിരുമേനിക്ക് ഗവർണർ നൽകും. സമ്മേളനത്തിൽ ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ എന്നിവർ സംസാരിക്കും.

4-ാം തീയതി ഉച്ചകഴിഞ്ഞ് 2.30-ന് വെച്ചൂട്ടിനുള്ള ചമ്മന്തിപ്പൊടി തയ്യാറാക്കും.

മെയ് 5, 6, 7 തീയതികൾ ആണ് പ്രധാന പെരുന്നാൾ ദിനങ്ങൾ. 

5-ാം തീയതി തീർത്ഥാടന സംഗമം. വൈകുന്നേരം കൊച്ചാലുംമൂട് ഓർത്തഡോക്‌സ് സെൻ്റർ, കൈമറ്റം ചാപ്പൽ, പാറക്കൽ കടവ്, കാഞ്ഞിരത്തിൻമൂട്, വെട്ടത്തുകവല, കൊച്ചക്കാല എന്നീ കുരിശടിക ളിൽ സന്ധ്യനമസ്ക‌കാരത്തിനുശേഷം പള്ളിയിലേക്ക് പ്രദക്ഷിണം. 

വൈകിട്ട് 7 ന് വി.ഗീവർഗീസ് സഹദാ അനുസ്‌മരണ പ്രഭാഷണം വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ നിർവ്വഹിക്കും.

മെയ് 6 ന് ഡോ.ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മീകത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്കുശേഷം പതിനൊന്നു മണിയോടുകൂടി പൊന്നിൻകുരിശ് വിശുദ്ധ മദ്ബഹായിൽ സ്ഥാപിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് വിറകിടീൽ ഘോഷയാത്ര. 4.30ന് പന്തിരുനാഴി ആഘോഷ പൂർവ്വം പുറത്തെടുക്കും. 5.30-ന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരി.കാതാലിക്കാ ബാവായുടെ പ്രധാന കാർമ്മീകത്വത്തിലും, അഭി.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മീകത്വത്തിലും സന്ധ്യ നമസ്കാരം. തുടർന്ന് നിലക്കൽ പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം.

വലിയ പെരുന്നാൾ ദിനമായ മെയ് 7ന് വെളുപ്പിന് 1 മണിക്കാണ് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടൽ കർമ്മം, രാവിലെ 5 മണിക്കും 8 മണിക്കും രണ്ട് വിശുദ്ധ കുർബ്ബാന ഉണ്ടാകും. 7.30 ന് ആരംഭിക്കുന്ന രണ്ടാമത്തെ വി. ഒമ്പതിന്മേൽ കുർബ്ബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാബാവാ മുഖ്യകാർമികത്വം വഹിക്കും. തുർന്നാണ് വെച്ചൂട്ടു നേർച്ച സദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറുട്ടും. പെരുന്നാളിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന വിശിഷ്‌ടകർമ്മമാണ് വെച്ചൂട്ട്. കുട്ടികൾക്ക് ആദ്യമായി ചോറ് കൊടുക്കാൻ അനേകം മാതാപിതാക്കൾ ഈ ദിവസം പള്ളിയിലെത്താറുണ്ട്. കുട്ടികളില്ലാതിരുന്ന ദമ്പതികൾ പ്രാർത്ഥനയിലൂടെ തങ്ങൾക്ക് ലഭ്യമായ കുട്ടികളെ ഈ ചടങ്ങിൽ പങ്കെടുപ്പിക്കുന്നു. ഉച്ചയ്ക്കുശേഷം 2 മണിക്കാണ് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശും അകമ്പടിയായി അനേക വെള്ളിക്കുരിശും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദക്ഷിണങ്ങളിലൊ ന്നാണ്. 4 മണിക്ക് അപ്പവും പാകപ്പെടുത്തിയ കോഴിയിറച്ചിയും നേർച്ചയായി ഭക്തർക്ക് നൽകും. അതോടെ പ്രധാന പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. മെയ് 23-ാം തീയതി കൊടിയിറങ്ങുന്നതുവരെ പള്ളിയിൽ ഗീവറുഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളിൽ വിശുദ്ധ കുർബാനയും പ്രത്യേകം മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും.

വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി വർഗീസ് ആനിവയലിൽ, ട്രസ്റ്റിമാരായ പി എം ചാക്കോ പാലാക്കുന്നേൽ, ജോണി ഈപ്പൻ നെല്ലിശ്ശേരിൽ, സെക്രട്ടറി മോനു. പി. ജോസഫ് പ്ലാപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.






© 2025  Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

Wednesday, 30 October 2024

പരുമല തിരുമേനിയുടെ കബറിടത്തിലേക്കുള്ള തീർഥയാത്ര ഒക്ടോബര് 31 ന് {31/10/2024}

 


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ നിന്നു പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിലേക്കുള്ള തീർഥയാത്ര ഒക്ടോബര് 31 ന്  നടക്കും. രാവിലെ അഞ്ചിന് പള്ളിയങ്കണത്തിൽ നിന്നും പ്രത്യേക പ്രാർഥനയെത്തുടർന്ന് തീർഥയാത്ര ആരംഭിക്കും. തെങ്ങണ, പെരുന്തുരുത്തി, കാവുംഭാഗം, പൊടിയാടി വഴി പരുമല കബറിങ്കൽ എത്തിച്ചേരും. തിരികെ വാഹന സൗകര്യമുണ്ട്. 

തീർഥയാത്രയ്ക്ക് വികാരി ഫാ. ഡോ.വർഗീസ് വർഗീസ്, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ.ബ്ലസ്സൻ മാത്യു ജോസഫ്, ഫാ.വർഗീസ് പി.വർഗീസ്, ട്രസ്റ്റിമാരായ ഫിലിപ്പോസ് വി.ഏ ബ്രഹാം, എൻ.കെ.മാത്യു, സെക്രട്ടറി സിബി ജോസഫ്, തീർഥയാത്ര കൺവീനർമാരായ വി.എ.പോത്തൻ, തമ്പി ജോസഫ്, ജോണി ഈപ്പൻ, വി.സി.ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകും. 



© 2024 Puthuppally Pally Varthakal™ 
#PuthuppallyPally 
#ParumalaPerunnal 
#PuthuppallyPallyVarthakal

Wednesday, 4 September 2024

തട്ടിൻപുറം കുന്നിലെ സന്യാസി ശ്രേഷ്ഠൻറെ 2ാം ഓർമ്മദിവസം


ഒരു സന്യാസി എങ്ങനെ ആയിരിക്കണം, അല്ലെങ്കിൽ എങ്ങനെ ആകണമെന്ന് തൻ്റെ ജീവിതം കൊണ്ട് നമ്മെ കാണിച്ച് തന്ന വന്ദ്യ ജോർജ് ഫിലിപ്പ് അച്ഛൻ്റെ രണ്ടാം ഓർമദിനം അച്ഛൻ കബറടങ്ങിയിരിക്കുന്ന (ഒരു പക്ഷെ അച്ഛൻ സന്യാസ ജീവിതം പഠിച്ച ഗീവർഗീസ് മാർ ഇവാനിയോസ് തിരുമേനിയുടെ) ഞാലിയകുഴി ദയറായിൽ 4/9/2024 ൽ കൊണ്ടാടുന്നു.   

 ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ മുൻ സുപ്പീരിയറും പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവകാംഗവുമായ ഫാ. ജോർജ് ഫിലിപ്പ് (70) . പുതുപ്പള്ളി മണലും ഭാഗത്ത് പരേതരായ പി. ജെ. ജോർജിന്റെയും വടശ്ശേരിൽ മറിയാമ്മ ജോർജിന്റെയും മകനാണ്. 

നിയമത്തിൽ ബിരുദവും, ഇംഗ്ലീഷ്, മലയാള ഭാഷകളിൽ ബിരുദാനന്തര ബിരുദവും, കോട്ടയം വൈദിക സെമിനാരിയിൽ നിന്ന് വേദശാസ്ത്ര ബിരുദവും നേടി. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ  ബാവായിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കോട്ടയം ഭദ്രാസന മുൻ മെത്രാപ്പോലിത്ത പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനി അച്ചൻ്റെ ബന്ധുവും ഗുരുവുമാണ്.മറ്റൊരു ബന്ധുവാണ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കോളാസ് . പാമ്പാടി ബി. എം. എം. ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പലായും, കോട്ടയം, ഇടുക്കി ഭദ്രാസനങ്ങളിലെ നിരവധി ദേവാലയങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. പ്രകൃതിക്കിണങ്ങുന്ന ജീവിത ശൈലിയും, ജൈവകൃഷിയും, അപൂർവ്വ ഇനങ്ങളിലുള്ള നാടൻ പശുക്കളുടെ  പരിപാലനവും, അപൂർവ്വ വിത്തിനങ്ങളും, ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിലും താത്പര്യമെടുത്തിരുന്നു. 



യോഹന്നാന്റെ സുവിശേഷത്തിന് ഭാഷ്യം, പൗരസ്ത്യ പിതാവായ മാർ അത്താനാസിയോസിന്റെ പ്രഭാഷണങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ പരിഭാഷകനായ അച്ചൻ ഏകാന്തവാസത്തിലും മൗനത്തിലും ബസേലിയോസ് ദയറായിൽ താമസിച്ചിരുന്നു.  ബഹുമാനപെട്ട അച്ചന്റെ രണ്ടാം ഓർമ ഇന്ന് ഞാലിയാകുഴി ദയറായിൽ കൊണ്ടാടുന്നു


'2nd Memorial Feast of Rev. Fr. George Philip




© 2024 Puthuppally Pally Varthakal™ 
#PuthuppallyPally 
#Rev.Fr.GeorgePhilip 
#PuthuppallyPallyVarthakal

Tuesday, 3 September 2024

പുതുപ്പള്ളി പള്ളിയിൽ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 44-ാം ഓർമപ്പെരുന്നാൾ



 പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 44-ാം ഓർമപ്പെരുന്നാൾ ഏഴാംതീയതി ആചരിക്കും വികാരി ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയൽ, സഹ വികാരിമാരായ ഫാ. ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനി വയലിൽ, കൈക്കാരന്മാരായ ഫിലിപ്പോസ് വി. എബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശ്ശേരിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കുറ എന്നിവർ നേതൃത്വം നൽകും.





© 2024 Puthuppally Pally Varthakal™ 
 #PuthuppallyPally 
 #ParetMarIvaniose 
 #PuthuppallyPallyVarthakal

Thursday, 29 August 2024

പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ 44-ാം ഓർമ്മപ്പെരുന്നാൾ

 


 പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന  ഭാഗ്യസ്മരണാർഹനായ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ 44-ാം  ഓർമ്മപ്പെരുന്നാൾ ആഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വെച്ച് നടത്തപ്പെടുന്നു. ഓർമ്മപ്പെരുന്നാൾ ശുശ്രൂഷ കൾക്ക് പൗരസ്ത‌്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായു മായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തിരുമനസുകൊണ്ട് മുഖ്യ കാർമികത്വം വഹിക്കും. 

ആഗസ്റ്റ് 30, നാളെ  പുതുപ്പള്ളി പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 48-ാം ഓർമപ്പെരുന്നാൾ പങ്കെടുക്കുവാൻ, പോത്തംപുറത്തിന് പോകുവാൻ താല്പര്യം ഉള്ളവർ നാളെ 4.30 പി. എം. നു മുമ്പ് പുതുപ്പള്ളി പള്ളിയിൽ എത്തുക.



© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

പുതുപ്പള്ളി പള്ളിയിൽ എട്ടുനോമ്പാചരണം



പുതുപ്പള്ളി പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ നടക്കും.

വികാരി ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയൽ, സഹ വികാരിമാരായ ഫാ. ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനി വയലിൽ, കൈക്കാരന്മാരായ ഫിലിപ്പോസ് വി. എബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശ്ശേരിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കുറ എന്നിവർ നേതൃത്വം നൽകും.

🙏

ആഗസ്റ്റ് 30, നാളെ  പുതുപ്പള്ളി പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 48-ാം ഓർമപ്പെരുന്നാൾ പങ്കെടുക്കുവാൻ, പോത്തംപുറത്തിന് പോകുവാൻ താല്പര്യം ഉള്ളവർ നാളെ 4.30 പി. എം. നു മുമ്പ് പുതുപ്പള്ളി പള്ളിയിൽ എത്തുക.

© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

Wednesday, 14 August 2024

കുട്ടികൾക്ക് ക്യാംപുമായി പാറേട്ട് ആശുപത്രി

 


► നാളെ മുതൽ 31 വരെ

 സ്വാതന്ത്ര്യദിനത്തിന്റെ 78-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതൽ 31 വരെ പുതുപ്പള്ളി പാറേട്ട് മാർ ഇവാനിയോസ് ആശുപത്രി പുതുപ്പള്ളിയിലും സമീപപ്രദേശ ങ്ങളിലുള്ള കുട്ടികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. ശിശുരോഗ ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡെന്റൽ, ഇഎൻടി, പീഡിയാട്രിക്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലാണ് ക്യാംപ്  കൺസൽസ്റ്റേഷൻ ഫീസ് സൗജന്യം, വിദഗ്ധ പരിശോധന നിരക്കിൽ 22 ശതമാനം സൗജന്യം ലഭിക്കും.

ചീഫ് മെഡിക്കൽ ഓഫി സർ ഡോ. ജോയ് ക്യാംപ് ' ഉദ്ഘാടനം ചെയ്യും.

Phone:: 8078919514, 0481 2351036. 




© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

പുതുപ്പള്ളി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.

 


"ദൈവ നാമം മഹത്വപെടുമാറാകട്ടെ"

പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.

ഇന്ന് (14-08-2024) 5.30ന് സന്ധ്യാ നമസ്കാരം, നാളെ (15-08-2024) രാവിലെ 6.30ന് പ്രഭാത നമസ്കാരം,  7ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, നേർച്ച വിളമ്പ്.

1. നാളെ (15-08-2024) രാവിലെ പെരുന്നാളിനോടനുബന്ധിച്ച് പാച്ചോർ നേർച്ച ഉണ്ടായിരിക്കുന്നതാണ്.  

2. ഇന്ന് (14-08-2024) സന്ധ്യാ നമസ്കാരത്തിന് മുൻപായി ബഹുമാനപെട്ട അച്ചന്മാരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനയോടുകൂടി പാച്ചോർ നേർചയ്ക്കുള്ള അരിയിടീൽ കർമ്മം നടത്തപ്പെടുന്നു. വൈകുന്നേരം 4.30 ന് എല്ലാ  അംഗങ്ങളും പള്ളിയിൽ എത്തിച്ചേരണം. പാച്ചോർ ഉണ്ടാക്കുവാൻ, എല്ലാവരും സഹകരിക്കണം.

3. നാളെ (15-08-2024) രാവിലെ 6 മണിക്ക്  പാച്ചോർ പാക്ക് ചെയ്യുവാൻ എല്ലാവരും പള്ളിയിൽ എത്തിച്ചേരണം.

4. കുർബ്ബാന കഴിഞ്ഞ് പ്രദക്ഷിണത്തിലും, നേർച്ചവിളമ്പിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.

"ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ"


15-08-2024 | പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ | പുതുപ്പള്ളി പള്ളി ||

Youtube Live  : https://youtube.com/live/bruTqiz0UY0?feature=share

06:30 am : പ്രഭാത നമസ്കാരം  

07.00 am :  വി. മൂന്നിന്മേൽ കുർബ്ബാന 

അഭി. സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ

(നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത)     


പുതുപ്പള്ളി പള്ളി (പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രം)





© 2024 Puthuppally Pally Varthakal™ #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

Saturday, 10 August 2024

വയനാട് പുനരധിവാസത്തിന് പുതുപ്പള്ളി പള്ളിയോട് ഒപ്പം നമുക്കും ചേരാം



മലങ്കര ഓർത്തഡോക്സ് സഭയുടെയും കോട്ടയം ഭദ്രാസനത്തിൻ്റെയും നേതൃത്വത്തിൽ വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ  പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയും പങ്കാളികളാകുന്നു. വീടും സ്ഥലവും ഉറ്റവരും നഷ്ടപെട്ട് മാനസികമായി തകർന്നു പോയ നമ്മുടെ സഹോദരങ്ങളെ ഉയർത്തി കൊണ്ടുവരാന്‍ നമ്മളാൽ കഴിയുന്ന വിധം സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണല്ലോ.....

ആയതിലേക്ക് എല്ലാ ഇടവക ജനങ്ങളിൽ നിന്നും ഒരു മാസത്തെ ദശാംശം സ്വീകരിക്കുന്നതിനായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും പ്രത്യേക  കൗണ്ടറുകൾ പള്ളിയിൽ പ്രവർത്തിക്കുന്നതാണ്. ബാക്കി ദിവസങ്ങളിൽ പള്ളി ഓഫീസിൽ നേരിട്ട് നൽകാവുന്നതാണ്. പുതുപ്പള്ളി പള്ളിയോടൊപ്പം ഈ കാരുണ്യ പ്രവര്‍ത്തിയില്‍ നമുക്കും നല്ല മനസ്സോടെ പങ്കാളികളാവാം.....



© 2024 Puthuppally Pally Varthakal™ 
 #PuthuppallyPally #Wayanadu #PuthuppallyPallyVarthakal

Tuesday, 2 July 2024

വി. മാർത്തോമ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.



"ദൈവ നാമം മഹത്വപെടൂമാറാകട്ടെ"
 
പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വി. മാർത്തോമ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.

 ഇന്ന് (02/07/2024) 5.30ന് സന്ധ്യ നമസ്കാരം, നാളെ (03/07/2024) രാവിലെ 6.30ന് പ്രഭാത നമസ്കാരം,  7ന് വി. കുർബാന, പ്രദക്ഷിണം, നേർച്ച വിളമ്പ്.

1. ഇന്ന് (02-07-2024) വൈകുന്നേരം  5 മണിക്ക് എല്ലാ  അംഗങ്ങളും പള്ളിയിൽ എത്തിച്ചേരണം. നാളെ (03-07-2024) രാവിലെ  വിശുദ്ധ. ദുഖ്റോനോ  പെരുന്നാളിന്നോടാനുബന്ധിച്ചേ പാച്ചോർ നേർച്ച ഉണ്ടായിരിക്കുന്നതാണ്.
 പാച്ചോർ നേർച്ചക്കുള്ള  അരി ഇടുന്നത്, ഇന്ന് സന്ധ്യ നമസ്കാരത്തിന് മുൻപ്പായി ബഹുമാനപെട്ട അച്ചന്മാരുടെ സാന്നിദ്യത്തിൽ പ്രാർത്ഥനയോടുകൂടി യായിരിക്കും. വൈകുന്നേരം പാച്ചോർ ഉണ്ടാക്കുവാൻ, എല്ലാവരും അതിൽ സഹകരിക്കണം.

2. നാളെ (03-07-2024) രാവിലെ 6 മണിക്ക് എല്ലാവരും വന്ന് പാച്ചോർ പാക്ക് ചെയ്യണം.

3.  കുർബാന കഴിഞ്ഞെ നേർച്ചവിളമ്പിലും, പ്രദി ക്ഷണത്തിലും പങ്കെടുക്കണം, അനുഗ്രഹം പ്രാപിക്കണം.

"ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ"


#PuthuppallyPally
#PuthuppallyPerunnal
#PuthuppallyPallyVarthakal


http://dlvr.it/T935d6

വി. മാർത്തോമ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.



ബഹുമാനപ്പെട്ട  ഇടവക അംഗങ്ങളെ,

"ദൈവ നാമം മഹത്വപെടൂമാറാകട്ടെ"

 പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വി. മാർത്തോമ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഇന്നും നാളെയും ആചരിക്കും.

 ഇന്ന് (02/07/2024) 5.30ന് സന്ധ്യ നമസ്കാരം, നാളെ (03/07/2024) രാവിലെ 6.30ന് പ്രഭാത നമസ്കാരം,  7ന് വി. കുർബാന, പ്രദക്ഷിണം, നേർച്ച വിളമ്പ്.

1. ഇന്ന് (02-07-2024) വൈകുന്നേരം  5 മണിക്ക് എല്ലാ  അംഗങ്ങളും പള്ളിയിൽ എത്തിച്ചേരണം.

നാളെ (03-07-2024) രാവിലെ  വിശുദ്ധ. ദുഖ്റോനോ  പെരുന്നാളിന്നോടാനുബന്ധിച്ചേ പാച്ചോർ നേർച്ച ഉണ്ടായിരിക്കുന്നതാണ്.

 പാച്ചോർ നേർച്ചക്കുള്ള  അരി ഇടുന്നത്, ഇന്ന് സന്ധ്യ നമസ്കാരത്തിന് മുൻപ്പായി ബഹുമാനപെട്ട അച്ചന്മാരുടെ സാന്നിദ്യത്തിൽ പ്രാർത്ഥനയോടുകൂടി യായിരിക്കും.

വൈകുന്നേരം പാച്ചോർ ഉണ്ടാക്കുവാൻ, എല്ലാവരും അതിൽ സഹകരിക്കണം.

2. നാളെ (03-07-2024) രാവിലെ 6 മണിക്ക് എല്ലാവരും വന്ന് പാച്ചോർ പാക്ക് ചെയ്യണം.

3.  കുർബാന കഴിഞ്ഞെ നേർച്ചവിളമ്പിലും, പ്രദി ക്ഷണത്തിലും പങ്കെടുക്കണം, അനുഗ്രഹം പ്രാപിക്കണം.

"ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ"

Tuesday, 7 May 2024

വിശ്വാസിത്തിരയേറ്റത്തിൽ പുതുപ്പള്ളി പള്ളി



ഭക്തജനപ്രവാഹത്തിലമർന്ന് പുതുപ്പള്ളി പള്ളി. നേർച്ചകാഴ്ചകളോടെ പുണ്യാളന്റെ സന്നിധിയിലേക്ക് അനുഗ്രഹം തേടിയെത്തി നാനാജാതിമതസ്ഥർ. പ്രധാന പെരുന്നാൾ ദിനങ്ങളിലേക്ക് കടന്നതോടെ പള്ളിയും പുതുപ്പള്ളി ദേശവും ആഘോഷനിറവിൽ.

തീർഥാടനം 

സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാളിന്റെ ഭാഗമായി വിവിധ കരകളിൽനിന്ന് പുതുപ്പള്ളി പള്ളിയിലേക്കുള്ള പുതുപ്പള്ളി തീർഥാടനം നടന്നു. കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, കൈതമറ്റം ചാപ്പൽ, പാറയ്ക്കൽ കടവ്, കാഞ്ഞിരത്തിൻമൂട്, വെട്ടത്തുകവല, കൊച്ചക്കാല കുരിശടികളിൽനിന്ന് വൈകിട്ട് 6ന് തീർഥാടനം ആരംഭിച്ചു. രാത്രി 8ന് പുതുപ്പള്ളി പള്ളിയിൽ തീർഥാടകരെ സ്വീകരിച്ചു. തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർഥന നടന്നു.

ആചാരത്തനിമയിൽ 

പ്രസിദ്ധമായ വെച്ചൂട്ടിനുള്ള അച്ചാർ തയാറാക്കുന്നതിലേക്കുള്ള മാങ്ങ അരിയൽ  നടന്നു. രാവിലെ കുർബാനയ്ക്കു ശേഷം നടന്ന മാങ്ങ അരിയൽ ചടങ്ങിൽ ഇടവകാംഗങ്ങളായ സ്ത്രീകൾ പങ്കാളികളായി. 3,000 കിലോ മാങ്ങയാണ് അരിഞ്ഞത്. വെച്ചൂട്ടിനുള്ള ചമ്മന്തിപ്പൊടി കഴിഞ്ഞ ദിവസം തയാറാക്കിയിരുന്നു.

നവമധ്യസ്ഥ ചക്രിക സ്മാരകം

പള്ളിയുടെ പ്രധാന കവാടത്തിന്റെ വലതുവശത്ത് നവമധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ചക്രിക സ്മാരകം കൂദാശ ചെയ്തു. നവമധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്രതലം മുഴുവൻ സമയവും കറങ്ങുന്ന വിധത്തിലാണ് ക്രമീകരണം. ഇടവകാംഗമായ മാത്യു കൊക്കൂറയാണ് രൂപകൽ‌പന നിർ‌വഹിച്ചത്. ഡിസൈൻ എൻജിനീയർ റോജൻ കൊളശേരിൽ (കെൽപ്), കേളച്ചന്ദ്ര മെഷീൻസ് ആൻഡ് ഗിയേഴ്സ്, ചിങ്ങവനം (എൻജിനീയറിങ് വർക്ക്സ്), അഡോൺ ഗ്ലാസ്, പാമ്പാടി (ഫോട്ടോ വർക്ക്) എന്നിവയുടെ സഹകരണത്തോടെയാണ് ജോലി പൂർത്തീകരിച്ചത്.

നവമധ്യസ്ഥ ചക്രിക സ്മാരക‌ത്തിന്റെ കൂദാശ സഖറിയ മാർ സേവേറിയോസ് നിർവഹിച്ചു. വികാരി ഫാ.ഡോ.വർഗീസ് വർഗീസ്, സഹവികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ, ഫാ.ബ്ലസൻ മാത്യു ജോസഫ്, ഫാ.വർഗീസ് പി.വർഗീസ്, കൈക്കാരന്മാരായ ഫിലിപ്പോസ് വി.ഏബ്രഹാം, എൻ.കെ.മാത്യു, സെക്രട്ടറി സിബി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

© 2024 Puthuppally Pally Varthakal™ 

 #PuthuppallyPally #PuthuppallyPerunnal #PuthuppallyPallyVarthakal

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി



പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. എന്തൊക്കെയാണെന്ന് നോക്കാം;-

  • കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
  • കോട്ടയത്തു നിന്നും ഞാലിയാകുഴി, തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട്, നാല്‍ക്കവല വഴി പാറയ്ക്കല്‍ക്കടവിലെത്തി വലത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം, പരുത്തുംപാറ വഴി പോകേണ്ടതാണ്.
  • മണര്‍കാട് ഭാഗത്ത്‌ നിന്നും കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
  • കറുകച്ചാല്‍ ഭാഗത്ത്‌ നിന്നും മണര്‍കാട്, പാമ്പാടി, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എറികാട് UP സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട്, ആറാട്ടുചിറ, കാഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
  • തെങ്ങണ ഭാഗത്ത്‌ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ സ്കൂള്‍ ജംക്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പാറയ്ക്കല്‍ കടവില്‍ എത്തി നാല്‍ക്കവല വഴി പോകേണ്ടതാണ്.
  • പാലൂര്‍പടി – പുതുപ്പള്ളി പള്ളി റോഡ്‌ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ അവശ്യ സര്‍വ്വീസ് വാഹനങ്ങള്‍ക്ക് മാത്രമായി നിയന്ത്രിച്ചിട്ടുള്ളതാണ്. ഈ റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.
  • പുതുപ്പള്ളി കവലയ്കും എരമല്ലൂര്‍ കലുങ്കിനും ഇടയില്‍ പാര്‍ക്കിംഗും ഗതാഗതവും നിയന്ത്രിച്ചിട്ടുള്ളതാണ്.

ഗതാഗത ക്രമീകരണം 06.05.2024 തീയതി വൈകുന്നേരം 05.00 മണി മുതല്‍ വൈകിട്ട് 09.00 മണി വരെയും 07.05.2024 തീയതി ഉച്ച കഴിഞ്ഞ് 02.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.


മേയ് 6, 7 തീയതികളില്‍ ടോറസ്, ടിപ്പര്‍, ലോറി, ചരക്കുലോറി മുതലായ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.

  • മണര്‍കാട് ഭാഗത്തുനിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാമ്പാടി, ഇലക്കൊടിഞ്ഞി, മാന്തുരുത്തി വഴി പോകേണ്ടതാണ്.
  • കറുകച്ചാല്‍ ഭാഗത്തുനിന്നും മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാന്തുരുത്തി, ഇലക്കൊടിഞ്ഞി, പാമ്പാടി വഴി പോകേണ്ടതാണ്.
  • കോട്ടയം ഭാഗത്തുനിന്നും തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ MC റോഡ്‌ വഴി ചിങ്ങവനത്ത് എത്തി ഇടത്തേയ്ക്ക് തിരിഞ്ഞു പോകേണ്ടതാണ്.
തെങ്ങണ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഞാലിയാകുഴി ജംക്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് പന്നിമറ്റം, പാക്കില്‍, മുളംകുഴ വഴി MC റോഡിലെത്തി പോകേണ്ടതാണ്.

© 2009 Puthuppally Pally Varthakal™