കോട്ടയത്ത് പുതുപളളിയിൽ പ്രവർത്തിക്കുന്ന പാറേട്ട് മാർ ഈവാനിയോസ് ആശുപത്രിയുടെ ഭരണ നിയന്ത്രണവും, പ്രവർത്തന ചുമതലയും പരുമല സെൻ്റ്. ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാൽറ്റി ആശുപത്രി ഏറ്റെടുക്കുന്നു. ഏപ്രിൽ 1 ന് ഉച്ചകഴിഞ്ഞ് 3 ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ദിയസ്കോറസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ ആശിർവാദം നിർവ്വഹിക്കും. ഇതോടെ പരുമല ആശുപത്രിയിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശോധനകളും മറ്റ് സൗകര്യങ്ങളും ഇവിടെയും ലഭ്യമാകും
മലങ്കര ഓർത്തഡോക്സ് സഭ പാറാട്ട് മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ നാമധേയത്തിൽ 1982 ക്ലിനിക് ആയി ആരംഭിക്കുകയും ഇപ്പോൾ 50 ബെഡ് ഉള്ള ആശുപത്രിയായി ഉയർത്തപ്പെട്ട പാറാട്ട് ആശുപത്രി 2026 ഏപ്രിൽ ഒന്നാം തീയതി മുതൽ പരുമല ആശുപത്രി പ്രവർത്തന ചുമതലയും ഭരണ ചുമതല ഏറ്റെടുക്കുന്നു .പരുമല ആശുപത്രിയുടെ സി ഇ ഒ റവറന്റ് ഫാദർ എം സി പൗലോസ് അച്ഛന് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസോല്യോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാബാ തിരുമേനി ഔദ്യോഗികമായി താക്കോൽ കൈമാറും.
സഭയുടെ മെത്രാപ്പോലീത്തമാരും , പാറാട്ട് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ ,സഭ സ്ഥാനികളും , വൈദികരും ,പള്ളി സ്ഥാനികളും, വിവിധ രാഷ്ട്രീയ നേതാക്കന്മാരും, പുതുപ്പള്ളി ,മീനടം ,പനച്ചിക്കാട് , വാകത്താനം പഞ്ചായത്തിൽ നിന്നുള്ള രാഷ്ട്രീയപ്രതിനിധികളും ,വാർഡ് പ്രതികളും , ഡോക്ടേഴ്സ് ,സ്റ്റാഫ് അംഗങ്ങൾ ,മുൻ സ്റ്റാഫ് അംഗങ്ങളും എല്ലാം സമ്മേളനത്തിൽ പങ്കെടുക്കും.



No comments:
Post a Comment