പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 44-ാം ഓർമപ്പെരുന്നാൾ ഏഴാംതീയതി ആചരിക്കും വികാരി ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയൽ, സഹ വികാരിമാരായ ഫാ. ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനി വയലിൽ, കൈക്കാരന്മാരായ ഫിലിപ്പോസ് വി. എബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശ്ശേരിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കുറ എന്നിവർ നേതൃത്വം നൽകും.
- Subscribekeep updated!
Tuesday, 3 September 2024
പുതുപ്പള്ളി പള്ളിയിൽ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 44-ാം ഓർമപ്പെരുന്നാൾ
Thursday, 29 August 2024
പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ 44-ാം ഓർമ്മപ്പെരുന്നാൾ
പുതുപ്പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന ഭാഗ്യസ്മരണാർഹനായ പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ 44-ാം ഓർമ്മപ്പെരുന്നാൾ ആഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വെച്ച് നടത്തപ്പെടുന്നു. ഓർമ്മപ്പെരുന്നാൾ ശുശ്രൂഷ കൾക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായു മായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തിരുമനസുകൊണ്ട് മുഖ്യ കാർമികത്വം വഹിക്കും.
ആഗസ്റ്റ് 30, നാളെ പുതുപ്പള്ളി പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 48-ാം ഓർമപ്പെരുന്നാൾ പങ്കെടുക്കുവാൻ, പോത്തംപുറത്തിന് പോകുവാൻ താല്പര്യം ഉള്ളവർ നാളെ 4.30 പി. എം. നു മുമ്പ് പുതുപ്പള്ളി പള്ളിയിൽ എത്തുക.
പുതുപ്പള്ളി പള്ളിയിൽ എട്ടുനോമ്പാചരണം
പുതുപ്പള്ളി പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ നടക്കും.
വികാരി ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയൽ, സഹ വികാരിമാരായ ഫാ. ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനി വയലിൽ, കൈക്കാരന്മാരായ ഫിലിപ്പോസ് വി. എബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശ്ശേരിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കുറ എന്നിവർ നേതൃത്വം നൽകും.
Wednesday, 14 August 2024
കുട്ടികൾക്ക് ക്യാംപുമായി പാറേട്ട് ആശുപത്രി
► നാളെ മുതൽ 31 വരെ
സ്വാതന്ത്ര്യദിനത്തിന്റെ 78-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതൽ 31 വരെ പുതുപ്പള്ളി പാറേട്ട് മാർ ഇവാനിയോസ് ആശുപത്രി പുതുപ്പള്ളിയിലും സമീപപ്രദേശ ങ്ങളിലുള്ള കുട്ടികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. ശിശുരോഗ ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡെന്റൽ, ഇഎൻടി, പീഡിയാട്രിക്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലാണ് ക്യാംപ് കൺസൽസ്റ്റേഷൻ ഫീസ് സൗജന്യം, വിദഗ്ധ പരിശോധന നിരക്കിൽ 22 ശതമാനം സൗജന്യം ലഭിക്കും.
ചീഫ് മെഡിക്കൽ ഓഫി സർ ഡോ. ജോയ് ക്യാംപ് ' ഉദ്ഘാടനം ചെയ്യും.
Phone:: 8078919514, 0481 2351036.




