പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി വലിയ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം നാളെ
രാവിലെ 8.30 ന് കോട്ടയം ഭദ്രാസനാധിപൻ ഡോ യുഹാനോൻ മാർ ദിയസ്കോറോസിൻ്റെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിമേൽ കുർബ്ബാന. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉത്ഘാടനം ചെയ്യും.
വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ഓർഡർ ഓഫ് സെൻ്റ് ജോർജ് അവാർഡ് ഡോ. ഗീവർഗീസ് യോഹന്നാന് സമ്മാനിക്കും.ഡോയുഹാനോൻ മാർ ദിയസ്കോറസ് അനുഗ്രഹ പ്രഭാഷണം നടത്തും.
ഐഐഇഎംഎസ് ചെയർമാൻ ഡോ. ജോർജ് പി ഏബ്രഹാം പട്ടശ്ശേരിൽ, അറ്റ്മോ സ്ഫറിക് സയൻസ് ആൻഡ് ടെക്നോളജി സയൻ്റിസ്റ്റ് ഡോ. ജോൺ പി ജോർജ്, ഫ്രാൻസിസ് ജോർജ് എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ചാണ്ടി ഉമ്മൻ എംഎൽഎ , വൈദീക ട്രസ്റ്റി റവ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വികാരി ഫാ. ആൻഡ്രൂസ് റ്റി ജോൺ എന്നിവർ പങ്കെടുക്കും



No comments:
Post a Comment