
വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ദേവാലയമാണ് പുതുപ്പള്ളി പള്ളി. ദേവാലയത്തിൽ എത്തി പ്രാർഥിക്കാൻ സംസ്ഥാനത്തിനു പുറത്തു നിന്നുൾപ്പെടെ തീർഥാടകർ പെരുന്നാൾ കാലത്ത് പതിവായി ഇവിടെയെത്തുന്നുണ്ട്. വിശുദ്ധന്റെ രക്തസാക്ഷിദിനമായ 23 മുതൽ മേയ് 20 വരെ ഒരുമാസക്കാലം പുതുപ്പള്ളി ജനസാഗരത്തിലായിരിക്കും. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിനു മുന്നിലിരുന്നു പ്രാർഥിച്ച് അനുഗ്രഹം ലഭിച്ചതിന്റെ ആയിരക്കണക്കിനു സാക്ഷ്യങ്ങളാണ് വിശ്വാസികൾക്കു പറയാനുളളത്. തെക്കുംകൂർ രാജാക്കന്മാരുടെ ഭരണകാലത്ത് വ്യാപാര കേന്ദ്രമായിരുന്ന പുതുപ്പള്ളി അങ്ങാടിയുടെ ഓർമ പുതുക്കി പുതുപ്പള്ളി ഫെസ്റ്റും പള്ളി മൈതാനത്ത് നടക്കുന്നു. വിവിധ സ്റ്റാളുകൾ ഉൾപ്പെടെ തയാറാക്കിയിട്ടുണ്ട്. ദേവാലയത്തിന്റെ അഴകിനു കൂടുതൽ ശോഭ പകർന്നു വ്യത്യസ്ത നിറങ്ങളിലുള്ള വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. പാമ്പാടി മാലത്ത് സൗണ്ട്സാണ് ഇത് ഒരുക്കിയിരിക്കുന്നത്.
No comments:
Post a Comment