ഫാ. ഡോ. എം.ഒ. ജോൺ വൈദീകട്രസ്റ്റി, ജോർജ് പോൾ അത്മായ ട്രസ്റ്റി
മലങ്കര ഒാർത്തഡോക്സ് സുറിയാനി സഭ വൈദീകട്രസ്റ്റിയായി ഫാ. ഡോ. എം.ഒ. ജോണിനെയും ആത്മായട്രസ്റ്റിയായി ജോർജ് പോളിനെയും തിരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ കോട്ടയം എം.ഡി. സെമിനാരിയിൽ മാർ ഏലായാ കത്തീഡ്രൽ അങ്കണത്തിലെ ‘ബസേലിയോസ്’ നഗറിൽ ചേർന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 47 വൈദികരും അയ്മേനികളും ഉൾപ്പെടെ 141 മാനേജിങ് കമ്മിറ്റി അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. 30 ഭദ്രാസങ്ങളുടെ ഭദ്രാസനയോഗങ്ങൾ ചേർന്ന് നിർദേശിച്ച 141 പേരെ മലങ്കര അസോസിയേഷൻ യോഗം അംഗീകരിച്ചു. ഫാ. ബിജു ആൻഡ്രൂസ് ധ്യാനം നയിച്ചു.
ഫാ. എം ഒ ജോൺ -2384 വോട്ട് ഫാ.കോനാട്ട് -1122 ഫാ. കറുകയിൽ -142 അസാധു -18 ആകെ- 3666 ജോർജ്ജ് പോൾ -1834 വോട്ട് റോയി മുത്തൂറ്റ് - 1813 അസാധു-. 18
No comments:
Post a Comment