പുതുപ്പള്ളി എംഡിഎൽപി സ്കൂൾ ശതോത്തര രജതജൂബിലിയിലേക്ക്
(സ്കൂളിന്റെ പഴയ ചിത്രം)
പുതുപ്പള്ളി അങ്ങാടി എം.ഡി.എൽ.പി സ്‌കൂൾ ശതോത്തര രജതജൂബിലിയും വാർഷികാഘോഷവും പൂർവവിദ്യാർഥി സമ്മേളനവും ഇന്നു നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡന്റ് നിർവഹിക്കും. ഫാ. മാത്യു വർഗീസ് അധ്യക്ഷത വഹിക്കും. ഫാ. പി.കെ. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.
1891ൽ സ്ഥാപിച്ച സ്‌കൂൾ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയുടെ കീഴിലുള്ളതാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പരേതരായ പാറേട്ട് മാത്യൂസ് മാർ ഇവാനിയോസ്, ചരിത്രകാരൻ സെഡ്. എം. പാറേട്ട് എന്നിവർ പൂർവവിദ്യാർഥികളാണ്.
No comments:
Post a Comment