-->

Wednesday, 27 May 2015

പുതുപ്പളളിപളളിയുടെ സമീപത്തു കൂടി കടന്നു പോകുന്ന ബൈപ്പാസ് റോഡ്‌ ഉദ്ഘാടനം ചെയ്തു.


ചരിത്രപ്രസിദ്ധമായ പുതുപ്പളളി പളളിയുടെ മുന്നില്‍ കൂടി കടന്നു പോകുന്ന വാകത്താനം - ഞാലിയാകുഴി - കൊട്ടാരത്തിൽ കടവ് - അങ്ങാടി - പാലൂര്‍ പടി - കോട്ടയം ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം മെയ് 24 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിർവഹിച്ചു.

തദവസരത്തിൽ പൊതു മരാമത്ത് വകുപ്പ് മന്ത്രി  ഇബ്രാഹിം കുഞ്ഞു, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണൻ, ജോസ് കെ മാണി എംപി, പുതുപ്പളളി പള്ളി വികാരിമാർ, പുതുപ്പളളി ഗ്രാമപന്ചായത്ത് പ്രസിഡന്റ്‌ ശശികലാ ദേവി, മെമ്പർമാരായ  ഏബ്രഹാം ചാക്കോ, വത്സമ്മ മാണി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു.

സമ്മേളനത്തിനു ശേഷം പാലാ ബ്ലൂ മൂൺ അവതരിപ്പിച്ച ഗാനമേള നടന്നു.


No comments:

Post a Comment